സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപകസംഘത്തിന്‍റെ പിടിയിലാണെന്ന സെബാസ്‌റ്റ്യന്‍ പോളിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ ഉപജാപകസംഘത്തിന്‍റെ പിടിയിലാണെന്ന് ആരോപിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയം സംഭവിച്ചു എന്നാണെന്നും ബേബി അഭിപ്രായപ്പെട്ടു.
അതേസമയം, സെബാസ്‌റ്റ്യന്‍ പോളിന്‍റെ പ്രസ്‌താവനയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പ്രതികരണം.