‘ഐസ്ക്രീമി’ല്‍ അറിയാവുന്നതെല്ലാം ബോധിപ്പിച്ചു: റൌഫ്

കോഴിക്കോട്| WEBDUNIA|
PRO
വിവാദമായ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്ന് കെ എ റൌഫ്. വെള്ളിയാഴ്ച കോടതി മുമ്പാകെ മൊഴി നല്കിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് റൌഫ് ഇങ്ങനെ പറഞ്ഞത്.

പൊലീസിനു നേരത്തെ നല്കിയ മൊഴിയില്‍ വിട്ടുപോയതടക്കമുള്ള കാര്യങ്ങളാണ് കോടതിമുമ്പാകെ മൊഴിയായി നല്കിയത്. ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട് (അഞ്ച്) എന്‍ കൃഷ്ണകുമാര്‍ മുമ്പാകെയാണ് രണ്ടുദിവസങ്ങളിലായി റൌഫ് മൊഴി നല്കിയത്.

കഴിഞ്ഞ 14 വര്‍ഷമായി ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകനുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും റൌഫ് വ്യക്തമാക്കി. ഐസ്ക്രീം കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ടൌണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി മുമ്പാകെയുള്ള റൌഫിന്റെ മൊഴി നല്‍കല്‍ പൂര്‍ത്തിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :