എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തത് മറ്റൊരു അഴിമതിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. വീണ്ടും പഠന റിപ്പോര്‍ട്ട് വരട്ടെ എന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. മുമ്പ് കൃഷി മന്ത്രാലയത്തിനും മന്ത്രി ശരദ് പവാറിനും മാത്രമായിരുന്നു എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിര്‍പ്പ്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടായി ഇത് മാറിയിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് പാര്‍ലമെന്റിന് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഇടത് എം പിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു യച്ചൂരി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യച്ചൂരി വ്യക്തമാക്കി.