തിരുവനന്തപുരം|
Last Updated:
ബുധന്‍, 27 ജനുവരി 2016 (17:43 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നടത്തുന്ന ‘ഉമ്മന്‍ചാണ്ടിരക്ഷായാത്ര’ ഉടന്‍ നിര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഈ അഴിമതിസര്‍ക്കാരിനെ ഗവര്‍ണര്‍ പുറത്താക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
കേരളജനതയുടെ മുന്നില്‍ മുഖ്യമന്ത്രി നഗ്നനായിരിക്കുകയാണ്. ഈ അഴിമതിസര്‍ക്കാരിനുവേണ്ടി സംസാരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകരുത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ഗവര്‍ണര്‍ പുറത്താക്കണം - വി എസ് ആവശ്യപ്പെട്ടു.
ജനരക്ഷായാത്രയെന്ന പേരില്‍ ‘ഉമ്മന്‍ചാണ്ടിരക്ഷായാത്ര’യാണ് സുധീരന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഉടന്‍ നിര്‍ത്തണം. സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച കെ പി സി സി സെക്രട്ടറി തമ്പാനൂര്‍ രവിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വി എസ് പറഞ്ഞു.