‘ഇനിയെന്നും നിങ്ങളിലൊരുവനായി ഒരു വിളിപ്പാടകലെ ഞാനുമുണ്ടാകും’- വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ച് നികേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ചുകൊണ്ട് എം വി നികേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‍. ഇനിയെന്നും നിങ്ങളിലൊരുവനായി ഒരു വിളിപ്പാടകലെ ഞാനുമുണ്ടാകും. അധികാരത്തിലെത്തുന്ന ഇടതുസർക്കാർ അഴീക്കോടിന്റെ വികസനത്തിനായി മിക

എംവി നികേഷ് കുമാര്‍, അഴീക്കോട് MV Nikesh Kumar, Azhekkode
അഴീക്കോട്| rahul balan| Last Modified വെള്ളി, 20 മെയ് 2016 (14:01 IST)
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദിയറിച്ചുകൊണ്ട് എം വി നികേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‍. ഇനിയെന്നും നിങ്ങളിലൊരുവനായി ഒരു വിളിപ്പാടകലെ ഞാനുമുണ്ടാകും. അധികാരത്തിലെത്തുന്ന ഇടതുസർക്കാർ അഴീക്കോടിന്റെ വികസനത്തിനായി മികച്ച ഇടപെടലുകൾ തന്നെയാകും നടത്തുകയെന്നും നികേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നികേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

പ്രിയപ്പെട്ടവരെ,
അഴീക്കോട് മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത പ്രിയ വോട്ടർമാർക്ക് നന്ദി. ഇനിയെന്നും നിങ്ങളിലൊരുവനായി ഒരു വിളിപ്പാടകലെ ഞാനുമുണ്ടാകും. അധികാരത്തിലെത്തുന്ന ഇടതുസർക്കാർ അഴീക്കോടിന്റെ വികസനത്തിനായി മികച്ച ഇടപെടലുകൾ തന്നെയാകും നടത്തുക.

ഊർജസ്വലമായ പ്രചരണമാണ് അഴീക്കോടെ ഓരോ ഇടതുപക്ഷ പ്രവർത്തകരും നടത്തിയത്. നവമാധ്യമങ്ങളിലൂടെ ലോകമാകെയുള്ള മലയാളികളും അഴീക്കോടിനൊപ്പം ചേർന്നു. അഴീക്കോടെ ജനതയും ഓരോ ചുവടുവെപ്പിലും കരുത്തായി കൂടെനിന്നു. നിങ്ങളേവരും കാട്ടിയ സ്നേഹത്തിന് ഒരിക്കൽ കൂടി നന്ദി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :