‘അനിത ചേച്ചീ... നിങ്ങടെ തോന്ന്യാസങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുള്ളതാ‘; ആര്‍ട്ടിസ്റ്റ് അനിതയുടെ പഴയ ചരിത്രം തുറന്ന് പറഞ്ഞ് മലയാളി യുവാവ്!

ലോകത്തില്ലാത്ത തെറി പറഞ്ഞ അനിതയെ പൊളിച്ചടുക്കി യുവാവ്!

aparna| Last Modified ബുധന്‍, 19 ജൂലൈ 2017 (07:59 IST)
ചാനല്‍ അവതാരകന്‍ വിനുവിനെ ചീത്ത പറഞ്ഞ നടി അനിതയെ നാണംകെടുത്തികൊണ്ടുള്ള മലയാളി യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു‍. സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത മറുപടിയാണ് യുവാവ് നല്‍കിയിരിക്കുന്നത്. യുവാവിന്റെ വീഡിയോക്ക് നിരവധി ലൈക്കും കമന്റുമാണ് ലഭിക്കുന്നത്.

അനിത നായരുടെ പഴയ ചരിത്രം തുറന്ന് പറഞ്ഞാണ് നടിയെ സോഷ്യല്‍ മീഡിയയിലൂടെ യുവാവ് നാണം കെടുത്തിയത്. ആര്‍ട്ടിസ്റ്റ് അനിതയെ നാറ്റിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുന്നത്.

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് വളച്ചൊടിച്ച റിപ്പോര്‍ട്ടുകളാണ് വിനു അവതരിപ്പിച്ചതെന്ന് പറഞ്ഞാണ് അനിതയുടെ പ്രതികരണം. ദിലീപേട്ടന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ കോടതി നല്‍കും. കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന് ശേഷം ഈ ആവേശം കാണിച്ചോ എന്ന് അനിത വീഡിയോയില്‍ പറഞ്ഞിരുന്നു.

പ്രമുഖ ചാനലിലെ വാര്‍ത്താ അവതാരകനെ തെറി വിളിക്കാന്‍ സീരിയല്‍ നടിയായ ഇവര്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്ന് യുവാവ് ചോദിക്കുന്നു. മുമ്പും നടിയുടെ തോന്ന്യാസങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുള്ളതാണെന്നും യുവാവ് തുറന്ന് അടിച്ചു.

നേരത്തെ ചാനലിലെ കുക്കറി ഷോയില്‍ നിന്ന് ഒഴിവാക്കി എന്ന് പറഞ്ഞ് ഈ നടി തന്നെ അവിടെയുള്ളവരെ തെറി വിളിക്കുന്ന വീഡിയോ എല്ലാവരും കണ്ടിട്ടുള്ളത്. ലോകത്തില്ലാത്ത തെറിയാണ് അന്ന് ഈ നടി സ്റ്റുഡിയോയില്‍ വെച്ച് നടത്തിയത്. ആക്രമത്തിനിരയായ ഒരു സ്ത്രീയെ മനസിലാക്കാന്‍ കഴിയാത്ത ഈ നടിയെ പോലുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചരണങ്ങള്‍ ഒരിക്കലും കേരളത്തിലെ ആളുകള്‍ കേട്ട് നില്‍ക്കില്ലെന്നും യുവാവ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :