എല്ലാ ഹൌസ്ബോട്ടുകളിലും ലൈഫ്ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. കൂടാതെ എത്ര ബോട്ടു ജെട്ടികള്‍ ഉണ്ടെന്നു കണ്ടെത്താന്‍ സംഘത്തെ നിയോഗിക്കും. ഓട്ടോ, ടാക്സി സ്റ്റാന്‍ഡ് പോലെ ഒരു ഹൌസ്ബോട്ടിന് ഒരു ജെട്ടിയില്‍ നിന്നു മാത്രമേ ആളുകളെ കയറ്റാവു എന്ന നിയമം കൊണ്ടുവരും.
ഇതു കൂടാതെ ഹൌസ്ബോട്ട് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമായി അപകടമുണ്ടായാല്‍ നേരിടേണ്ടതുള്‍പ്പെടെയുള്ള പ്രത്യേക ക്ളാസുകള്‍ നടത്തും. മാര്‍ച്ച് 8 മുതല്‍ ക്ളാസ് തുടങ്ങും. ക്ളാസില്‍ പങ്കെടുക്കാത്തവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും തുറമുഖവകുപ്പ് വ്യക്തമാക്കി.