ഹൈക്കോടതിയില്‍ ഏഴു ജഡ്‌ജിമാര്‍ കൂടി ചുമതലയേറ്റു

കൊച്ചി| JOYS JOY| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (15:43 IST)
ഏഴു ജഡ്‌ജിമാര്‍ കൂടി ഹൈക്കോടതിയില്‍ ചുമതലയേറ്റു. സുനില്‍ പി തോമസ്, ഷാജി പി ചാലി, അനു ശിവരാമന്‍, രാജ വിജയരാഘവന്‍, ബി സുധീന്ദ്ര കുമാര്‍, കെ പി ജ്യോതീന്ദ്രനാഥ്, മേരി ജോസഫ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ
പുതിയ ജഡ്‌ജിമാര്‍.

ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി, അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ജഡ്‌ജിമാര്‍ മറുപടി പ്രസംഗം നടത്തി. പുതുതായി ഏഴു ജഡ്‌ജിമാര്‍ കൂടി ചുമതല ഏറ്റെടുത്തതോടെ ഹൈക്കോടതി ജഡ്‌ജിമാരുടെ എണ്ണം 38 ആയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :