ഹെല്‍മറ്റ് പരിശോധന: 6452 പേര്‍ക്ക് ലൈസന്‍സ് പോകും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഹെല്‍മറ്റ് വേട്ടയില്‍ 6452 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

തിരുവനന്തപുരം ജില്ലയിലാണ്‌ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് നഷ്ടമാകുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആകെ 1333 പേര്‍ക്കാണ്‌ ലൈസന്‍സ് നഷ്ടപ്പെടുന്നത്.

എറണാകുളത്ത് 645 പേര്‍ക്കും തൃശൂരില്‍ 533 പേര്‍ക്കും കോഴിക്കോട്ട് 229 പേര്‍ക്കും എതിരെയാണു മോട്ടോര്‍ വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :