കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ചേര്‍ന്നാണ് ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാന്‍ തീരുമാനമെടുത്തതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. ഇതിന്റെ പേരില്‍ മുഖ്യമന്ത്രിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്ത ത്യാഗമാണ് വകുപ്പു മാറ്റമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം മന്ത്രിക്കാര്യത്തില്‍ എന്‍ എസ് എസ് മുതലെടുപ്പ് നടത്തുകയാണ്. ഹിന്ദുവെന്നാല്‍ നായര്‍ മാത്രം അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ ദളിത്-ഈഴവ വോട്ടുകള്‍ നിര്‍ണയാകമാണ്. കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ പരിഗണിക്കുമ്പോള്‍ ഈഴവനായ വി എം സുധീരനേയും പരിഗണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.