കൊച്ചി|
aparna|
Last Modified തിങ്കള്‍, 3 ജൂലൈ 2017 (11:17 IST)
മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ ഇസ്ലാം മതം സ്വീകരിച്ച ഹാദിയ എന്ന പെണ്‍കുട്ടിയേയും അവളുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനേയും മലയാളികള്‍ അറിഞ്ഞത് അടുത്തിടെ ആയിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ നടത്തിയ ഇരുവരുടെയും വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഖിലയുടെ (ഹാദിയ) മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി.
കോടതി ഉത്തരവിനെ തുടര്‍ന്ന് പോലിസ് ബലം പ്രയോഗിച്ച് വൈക്കം ടി വി പുരത്തെ വീട്ടിലെത്തിച്ച ഹാദിയ ഇപ്പോള്‍ വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണ്. ഹാദിയക്ക് ഷെഫീന്‍ കത്തുകള്‍ അയച്ചെങ്കിലും ഒന്നിനും മറുപടിയില്ലാതെ തിരിച്ചെത്തുകയായിരുന്നു. ഇപ്പോഴിതാ, വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഷഫിൻ ജഹാന്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകാന്‍ ഒരുങ്ങുന്നു.
തിങ്കളാഴ്ച അപ്പീൽ ഹരജി സുപ്രീംകോടതിയിൽ നൽകുമെന്നാണ് ലഭിക്കുന്ന വിവരം. താന്‍ സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഷെഫിന്‍ ജഹാന്‍ കഴിഞ്ഞ മാസം 24നാണ് പെരുന്നാള്‍ ആശംസ നേര്‍ന്ന് ഹാദിയയ്ക്ക് രജിസ്റ്റേര്‍ഡ് തപാലില്‍ കത്തയച്ചത്. ഇത് 27ആം തിയതി ഷെഫിന്‍ ജഹാന് തപാലില്‍ തിരിച്ചുകിട്ടി. കത്ത് മാതാപിതാക്കള്‍ നിരാകരിച്ചു എന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ഷെഫിന്‍ തപാല്‍വകുപ്പിന് പരാതി നല്‍കിയിരിക്കുകയാണ്.