ഹര്‍ത്താല്‍: നാളത്തെ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം| WEBDUNIA|
ചെറിയതുറയിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സര്‍വ്വകലാശാല അറിയിച്ചു. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മെയ് 23ന് നടക്കും.

എന്നാല്‍, പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ലെന്നും സര്‍വ്വകലാശാല അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ്‌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മുസ്ലീം സംഘടനകളായ ജമാ അത്തെ ഇസ്ലാമി, എസ്‌ വൈ എസ്‌, എസ് കെ എസ് എസ് എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്‌ ഹര്‍ത്താല്‍.

തിരുവനന്തപുരം ചെറിയതുറയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനായി പൊലീസ് നടത്തിയ വെടിവയ്പിലായിരുന്നു അഞ്ചുപേര്‍ മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :