ഹരിപ്പാട് മെഡിക്കല്‍ കോളജ്: സ്ഥലം സര്‍വ്വേ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലത്തിന്റെ സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഹരിപ്പാട് മെഡിക്കല്‍ കോളജ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ആദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ 2 ലക്ഷം രൂപയുടേയും ആലപ്പുഴ ജില്ലയിലെ ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് ഒരു ലക്ഷം രൂപയുടെയും സൗജന്യ ചികിത്സ സര്‍ക്കാര്‍ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.