ഹക്കീം നല്‍കിയ തെളിവുകള്‍ ശാസ്ത്രീ‍യ പരിശോധനയ്ക്ക്

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2007 (15:50 IST)
ഹിമാലയ ഉടമകളില്‍ നിന്നും രമേശ് ചെന്നിത്തല കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് കണിച്ചുകളങ്ങര ആക്ഷന്‍ കൌണ്‍സില്‍ കണ്‍‌വീനര്‍ അഡ്വ.പി.എ. ഹക്കീം നല്‍കിയ രേഖകള്‍ ശാസ്ത്രീ‍യ പരിശോധനയ്ക്ക് വിധേയമാക്കും.

ഹക്കിം കൈമാറിയ രേഖകളെ കുറിച്ച് സംശയം ഉള്ളതുകൊണ്ടാണ് വിജിലന്‍സിന്‍റെ ഈ തീരുമാനം. രമേശ് ചെന്നിത്തല ഹിമാലയ ഡയറക്ടര്‍മാരില്‍ നിന്നും പത്ത് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്.

കണിച്ചുകളങ്ങര ആക്ഷന്‍ കൌണ്‍സില്‍ കണ്‍‌വീനര്‍ അഡ്വ.പി.എ. ഹക്കീം നല്‍കിയ പരാതിയും രേഖകളെയും അടിസ്ഥാനമാക്കിയാണ് വിജിലന്‍സിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. പി.എ. ഹക്കീം അടക്കം പതിനഞ്ചോളം പേരില്‍ നിന്നും ഇതുവരെ വിജിലന്‍സിന്‍റെ പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തു.

രമേശ് ചെന്നിത്തലയ്ക്ക് സ്ഥലവും കെട്ടിടവും നല്‍കിയെന്ന് പറയപ്പെടുന്ന പറവൂര്‍ സ്വദേശി മാമ്പള്ളി തോമസിനെയും വിജിലന്‍സ് ചോദ്യം ചെയ്തു. എന്നാല്‍ രമേശിന്‍റെ പങ്കിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് തോമസ് വിജിലന്‍സിന് നല്‍കിയെന്നാണ് സൂചന. കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പില്‍ അഡ്വ.ഹക്കീം വിജിലന്‍സിന് കൈമാറിയിരുന്നു.

രമേശ് ചെന്നിത്തലയ്ക്ക് പണം കൈമാറിയെന്ന പേരിലുള്ള കത്തുകളും ഹക്കീം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഈ രേഖകള്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഹക്കീം നല്‍കിയ രേഖകള്‍ വ്യാജമാണോയെന്ന സംശയവും അന്വേഷണ സംഘര്‍ത്തിനുണ്ട്.

അതിനാ‍ലാണ് രേഖകള്‍ ശാസ്ത്രീയമായ പരിശോധന നടത്താ‍ന്‍ മുതിരുന്നത്. ആരോപണ വിധേയനായ രമേശ് ചെന്നിത്തലയും പണം നല്‍കിയതായി പറയപ്പെടുന്ന ഹിമാലയ ഉടമകളെയും വിജിലന്‍സിന് ചോദ്യം ചെയ്യാനുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :