പ്രമുഖ സ്പോര്‍ട്സ് ലേഖകന്‍ വിംസി (വി എം ബാലചന്ദ്രന്) അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ കോഴിക്കോട് ബിലാത്തിക്കുളത്തെ വസതിയിലായിരുന്നു അന്ത്യം. സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങിലെ പ്രമുഖനായിരുന്ന വിംസി 1984 ലാണ് ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചത്.
വിരമിച്ചതിനു ശേഷവും നിരവധി പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി പംക്തികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കേരളത്തില്‍ സ്പോര്‍ട്സ് ജേര്‍ണലിസത്തിന് തുടക്കം കുറിക്കുകയും അതിന് ഒരു ശൈലിയുണ്ടാക്കുകയും ചെയ്തത് വിംസിയാണ്.
1949 ല്‍ ദിനപ്രഭാ പത്രത്തിലൂടെ പത്രപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം 1952ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആത്മകഥയായ 'വാല്‍ക്കഷ്ണം' 2008 ല്‍ പ്രസിദ്ധീകരിച്ചു.