സ്വാശ്രയകേസില്‍ ഹൈക്കോടതി നടത്തിയ പരമാര്‍ശം സര്‍ക്കാരിനേറ്റ കനത്ത പ്രഹരം; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

സ്വാശ്രയകേസിലെ ഹൈക്കോടതി പരമാര്‍ശം കനത്ത പ്രഹരമാണ്, തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു: രമേശ് ചെന്നിത്തല

AISWARYA| Last Updated: ബുധന്‍, 23 ഓഗസ്റ്റ് 2017 (12:34 IST)
സ്വാശ്രയകേസിലെ ഹൈക്കോടതി പരമാര്‍ശം കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി ശൈലജയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കേസില്‍ കോടതിക്ക് ഇടപെടേണ്ടി വന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ കുറ്റവാളിയായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്.

സ്വാശ്രയസമരങ്ങളെ സര്‍ക്കാര്‍ മറക്കുന്നു. സർക്കാരിന്‍റേത് ഫ്യൂഡല്‍ നിലപാടാണെന്ന കോടതി പരാമർശം മുഖ്യമന്ത്രിക്കേറ്റ അടിയാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യമന്ത്രി
ശൈലജയുടെ രാജിയില്ലാതെ പ്രതിപക്ഷം പിന്നോട്ടില്ല എന്ന നിലപാടാണിപ്പോള്‍.

സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമ്മീഷന്‍ നിയമനം എന്നീ വിഷയങ്ങളില്‍ ശൈലജയ്ക്ക് സ്വന്തം താല്പര്യമാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തൽപ്പരകക്ഷികളുടെ താളത്തിനൊത്ത് തുള്ളിയ ഈ സർക്കാര്‍ കുറ്റവാളിയാണ് ഇപ്പോൾ ജനങ്ങളുടെ മുന്പില്‍ നിൽക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :