സ്മാരകം തകര്‍ത്ത സംഭവം: ഡിവൈഎഫ്‌ഐ നേതാവിനെയും യൂത്ത്‌കോണ്‍ഗ്രസ് അംഗത്തെയും നുണപരിശോധനക്ക് വിധേയമാക്കും
ആലപ്പുഴ|
WEBDUNIA|
PRO
കണ്ണാര്‍കാട്ട് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവിനെയും പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പൊലീസ് തീരുമാനം.
പൊലീസ് കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതിനെത്തുടര്‍ന്നാണ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡിവൈഎഫ്‌ഐ ഏരിയ ജോയന്റ് സെക്രട്ടറി ലതീഷ് ബി ചന്ദ്രന്‍, മുഹമ്മയിലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അനൂര്‍ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
സ്മാരകം ആക്രമിക്കപ്പെട്ട ദിവസം പുലര്‍ച്ച ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയില്‍ ഇരുവരും തമ്മില്‍ ഒന്നിലേറെ തവണ ബന്ധപ്പെട്ടതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ഒന്നിലേറെ തവണ ചോദ്യം ചെയ്‌തിരുന്നു. മുഹമ്മ കായിപ്പുറത്ത് ഇന്ദിരാഗാന്ധി സ്മാരകം ആക്രമിക്കപ്പെട്ട വിഷയമാണ് ഫോണില്‍ സംസാരിച്ചത് എന്ന നിലപാടിലാണ് ഇരുവരും