പള്ളുരുത്തിയിലെ സ്കൂളില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച തായ്‌ക്കോണ്ടോ പരിശീലകന്‍ പിടിയില്‍. പരിശീലിപ്പിക്കുന്നതിനിടയില്‍ ലൈംഗികമായി ചൂഷണം ചെയ്തതിന് വൈപ്പിന്‍ സ്വദേശി പറമ്പാടി വീട്ടില്‍ ജിബിനെ(27)യാണ് പള്ളുരുത്തി പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ സ്കൂളില്‍ പരിശീലനത്തിന് നേതൃത്വംനല്‍കി വരികയായിരുന്നു. യുപി വിദ്യാര്‍ഥികളെയാണ് ഇയാള്‍ പരിശീലിപ്പിച്ചിരുന്നത്. അഭ്യാസ മുറ പരിശീലിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പീഡനം പുറത്തുപറയാതെ വിദ്യാര്‍ഥികള്‍ ആദ്യം രഹസ്യമായി സൂക്ഷിച്ചു. പിന്നീട് അദ്ധ്യാപകരുടെ അന്വേഷണത്തില്‍ വിവരങ്ങള്‍ പുറത്താവുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിച്ചതനുസരിച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു. പരിശീലന സമയം കഴിഞ്ഞും സ്പെഷ്യല്‍ ക്ലാസ്സെന്നും പറഞ്ഞുള്ള സമയങ്ങളിലാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്. പ്രതിക്ക് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.