സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നിയമസഭയുടെ മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു.
ടിയര്‍ഗ്യാസ്, ജലപീരങ്കി പ്രയോഗത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. കോഴിക്കോട്ടും, എറണാകുളത്തും കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. രാവിലെ 11 മണിയോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി കളക്ടറേറ്റിലേക്ക് വന്നത്.
കോടിയേരി അടക്കമുള്ള നേതാക്കള്‍ നിയമസഭയ്ക്ക് മുന്നില്‍ സംഘര്‍ഷ സ്ഥലത്തെത്തി. ഉമ്മന്‍ചാണ്ടി കേരളം സരിത എസ് നായര്‍ക്ക് തട്ടിപ്പ് നടത്താന്‍ വിട്ടുകൊടുത്തിരിക്കുകയായിരുന്നുവെന്നും ക്രിമിനല്‍ക്കേസ് ക്രിമിനല്‍ക്കേസായി അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.