സോളാര്‍ തട്ടിപ്പില്‍ പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്. ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ടീം സോളാര്‍ 10000 കോടി രൂപയുടെ അഴിമതി നടത്തിയതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നായിരുന്നു പിസി ജോര്‍ജിന്റെ വെല്ലുവിളി. പ്രതിപക്ഷാംഗങ്ങള്‍ നിയമസഭക്കു മുന്നില്‍ നടത്തുന്ന കുത്തിയിരുപ്പ് സമരത്തില്‍ സംസാരിക്കുകയായിരുന്ന വി എസ്.
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ മുഖ്യമന്ത്രി പുറത്താക്കി. ഇത് തെളിയിക്കുന്നത് അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നാണ്. ഈ സംഭവത്തില്‍ മുഖ്യന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭക്ക് അകത്തും പുറത്തു പ്രതിപക്ഷം സമരത്തിലാണ്. എന്നാല്‍ ചര്‍ച്ചപോലും ചെയ്യാതെ സംഭവം ഒതുക്കാനാണ് മുഖ്യമന്ത്രിയും മറ്റും ശ്രമിക്കുന്നതെന്നും വി എസ് കുറ്റപ്പെടുത്തി.
അതേ സമയം അടിയന്തരപ്രമേയത്തില്‍ പറഞ്ഞ കാര്യങ്ങളല്ല വി എസ് സുനില്‍കുമാര്‍ സഭയില്‍ പറഞ്ഞതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വസതിക്കുമുന്നില്‍ സോളാര്‍ പാനല്‍ വെച്ചത് അനര്ട്ടാണെന്നും അദ്ദേഹം പറഞ്ഞു.