സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് വെച്ചിട്ടില്ല: കെ സി ജോസഫ്
കണ്ണൂര്‍ |
WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് മന്ത്രി കെസി ജോസഫ്. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ സര്‍ക്കാര്‍ എതിരല്ല. സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച്ചത്തെ സമയം ചോദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ എതിരല്ല എന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന കെസി ജോസഫ് പ്രതികരിച്ചത്.