സോളാര്‍ കേസിലെ മൊഴി: മാധ്യമപ്രവര്‍ത്തകരെ അറിയിക്കണമായിരുന്നോയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ അന്വേഷണസംഘം മൊഴിയെടുത്തത് മാധ്യമപ്രവര്‍ത്തകരെ അറിയിക്കണമായിരുന്നോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ ഓഫീഷ്യല്‍ ഫേസ്ബുക് പേജിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

"മുഖ്യമന്ത്രിയുടെ മൊഴി ക്ളിഫ് ഹൌസില്‍ വച്ചെടുക്കാതെ സെന്‍ട്രല്‍ സ്റേഡിയത്തില്‍ വച്ചായിരുന്നോ എടുക്കേണ്ടിയിരുന്നത്? അതോ മാധ്യമപ്രവര്‍ത്തകരെ അറിയിക്കണമായിരുന്നോ? നിയമത്തിന് അതീതരല്ല ആരും. അന്വേഷണത്തിന് നിയമപരമായ നടപടികള്‍ സ്വീകരിക്കും. എനിക്ക് മുഖ്യമന്ത്രി എന്ന നിലയിലോ എംഎല്‍എ എന്ന നിലയിലോ ഉള്ള പരിഗണ വേണ്ട, സാധാരണക്കാരനുള്ള പരിഗണന മതിയെന്ന് നിയമസഭയില്‍ പരസ്യമായി ഞാന്‍ പ്രഖ്യാപിച്ചിരുന്നു? എന്ന് ഫേസ്ബുക്കില്‍ മുഖ്യമന്ത്രി പറയുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് 161 അനുസരിച്ചുള്ള സ്റ്റേറ്റ്മെന്റാണ് പൊലീസ് എടുത്തത്. ആരുടെ എങ്കിലും മൊഴിയില്‍ ഒരു വ്യക്തിയെക്കുറിച്ച് പരാമര്‍ശം വന്നാല്‍ അക്കാര്യം അന്വേഷിക്കും. അത് അന്വേഷണ സംഘത്തിന്റെ സ്വാതന്ത്ര്യമാണെന്നും പോസ്റ്റ് ചെയ്ത പ്രതികരണത്തില്‍ മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പ്രതികരണം സോഷ്യല്‍ മീഡീയകളിലും വന്‍ ചര്‍ച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന് കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :