സെസ്: സി.പി.ഐ മിടുക്ക് ചമയുന്നു

തിരുവനന്തപുരം| M. RAJU| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2008 (15:12 IST)
കൂടുതല്‍ യോഗ്യര്‍ തങ്ങളാണെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടിയാണ് സി.പി.ഐയും എ.ഐ.ടി.യു.സിയും സെസിനെ എതിര്‍ക്കുന്നതെന്ന് സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എം.എം ലോറന്‍സ് പറഞ്ഞു.

സെസ് പ്രശ്നത്തില്‍ സി.പി.ഐയും എ.ഐ.ടി.യു.സിയും പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും ലോറന്‍സ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. സെസ് വേണ്ടെന്ന നിലപാടായിരുന്നു സി.ഐ.ടി.യുവിന്. എന്നാല്‍ ജനതാത്പര്യം കണക്കിലെടുത്ത് നിലപാട് മാറ്റുകയായിരുന്നു.

രാഷ്ട്രീയമായും സംഘടനാപരമായും വ്യത്യസ്തത പുലര്‍ത്തുന്നവര്‍ മറ്റുള്ളവരെക്കാള്‍ തങ്ങളാണ് യോഗ്യര്‍ എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇതാണ് സെസ് വിഷയത്തില്‍ സി.പി.ഐക്കും എ.ഐ.ടി.യു.സിക്കുമുള്ളത്. കഴിഞ്ഞ ദിവസം സെസ് നിലപാടില്‍ സി.ഐ.ടി.യുവിനെ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സി.ഐ.ടി.യു നിലപാടാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് ലോറന്‍സ് മറുപടി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :