സെസ് റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് നല്‍കാന്‍ ശ്രമം - ചെന്നിത്തല

Ramesh chennithala
KBJWD
റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് സെസ് അനുവദിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് ഇടതുമുന്നണി യോഗം ചേരുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു.

വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയും ചര്‍ച്ച ചെയ്യാതെ റിയല്‍ എസ്റ്റേറ്റുകാരുടെ കാര്യം ചര്‍ച്ച ചെയ്യാനാണ് ഇടതുമുന്നണിക്ക് താത്പര്യം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പോലും വേണ്ടാത്ത സര്‍ക്കാരാണ് വി.എസ്. അച്യുതാനന്ദന്‍റേത്. വര്‍ദ്ധിപ്പിച്ച വൈദ്യുതി, ബസ് ചാര്‍ജുകള്‍ പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധ സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം | M. RAJU| Last Modified ശനി, 30 ഓഗസ്റ്റ് 2008 (14:18 IST)
നേതാക്കളെ പിന്നീട് പൊലീസ് അറസ്‌റ്റു ചെയ്‌തു നീക്കി. മണക്കാട്‌ ഇലക്‌ട്രിക്‌ മേജര്‍ സെക്ഷന്‍ ഓഫീസിനു മുന്നിലായിരുന്നു ഉപരോധ സമരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :