സെക്രട്ടേറിയറ്റ് സംഭവം: യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തിരുവനന്തപുരം| WEBDUNIA|
സെക്രട്ടേറിയറ്റിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ യു ഡി എഫ്‌ അനുകൂല സംഘടനാപ്രവര്‍ത്തകര്‍ക്ക്‌ ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം ജൂഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌.

സഹകരണമന്ത്രി ജി സുധാകരന്‍റെ പ്രസ്താ‍വനയില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച യു ഡി എഫ് അനുകൂല സെക്രട്ടേറിയറ്റ് ജീവനക്കാര്‍ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയിരുന്നു. ഈ ജീവനക്കാരെ മന്ത്രിയുടെ സ്റ്റാഫിലുള്ളവര്‍ തടഞ്ഞതായിരുന്നു സംഘര്‍ഷത്തിനു കാരണമായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :