സെക്രട്ടറിയേറ്റ് ഉപരോധം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2013 (16:43 IST)
PRO
സെക്രട്ടറിയേറ്റ് ഉപരോധം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സമരം തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി പറയുകയും ചെയ്തു.

സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 12 മുതല്‍ അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജിയാണ് കോടതി തള്ളിയത്.

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള പ്രക്ഷോഭമായി ഉപരോധ സമരത്തെ മാറ്റാനാണ് ഇടതുമുന്നണി തീരുമാനം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :