തിരുവനന്തപുരം|
M. RAJU|
Last Modified തിങ്കള്‍, 9 ജൂണ്‍ 2008 (14:01 IST)
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍റെ മനോനില തെറ്റിയിരിക്കുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഷംസീര്‍ പറഞ്ഞു.
സുരേന്ദ്രനെപ്പോലെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഷംസീര്‍ പറഞ്ഞു. ദരിദ്ര കുടുംബത്തില്‍ ജനിച്ച സുരേന്ദ്രന് യാതൊരു ജോലിയുമില്ലാതെ എങ്ങനെയാണ് കോടികളുടെ ആസ്ഥിയുണ്ടായതെന്ന കാര്യം അന്വേഷിക്കണമെന്നും ഷംസീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രജനി എസ്.ആനന്ദിന്‍റെ ആത്മഹത്യയുമായി ഒരു എസ്.എഫ്.ഐ നേതാവിന് പങ്കുണ്ടെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷംസീര്‍. സുരേന്ദ്രനെതിരെ ഡി.വി.ഐ.എഫ്.ഐ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മനോനിലതെറ്റിയതിനാലാണ് സുരേന്ദ്രന്‍ ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത്.
ആരെ തെറി വിളിക്കാമെന്ന് അന്വേഷിച്ച് നടക്കുന്ന വ്യക്തിയാണ് സുരേന്ദ്രന്‍. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്.എഫ്.ഐക്ക് അറിയാം. ഇന്നലെ വരെ ഡി.വൈ.എഫ്.ഐയെ ആക്രമിച്ചവര്‍ ഇന്ന് എസ്.എഫ്.ഐക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണെന്നും ഷംസീര്‍ പറഞ്ഞു.