സുബി മാലിക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്
കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 30 ജനുവരി 2013 (12:28 IST)
PRO
PRO
ആയുധക്കരാര്‍ അഴിമതി കേസിലെ ഇടനിലക്കാരി സുബി മാലിക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ഉക്രെയിനിലെ ആയുധകച്ചവടവുമായും സുബി മാലിക്ക് ബന്ധമുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ഇടപാടുകള്‍ക്ക് കോഴ വാഗ്ദാനം ചെയ്ത് സുബി മാലി ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയെന്ന് വ്യക്തമായി. ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കി പ്രതിരോധ കരാറുകളില്‍ ഇടപെടാന്‍ കഴിയുമെന്ന് സുബി മാലി വന്‍കിട ഇടപാടുകാര്‍ക്ക് സന്ദേശമയച്ചതായും വിവരം ലഭിച്ചു.
ആയുധ കരാര്‍ അഴിമതിയില്‍ തനിക്ക് 18 ലക്ഷം രൂപ കമ്മീഷനായി ലഭിച്ചെന്ന് സുബി മാലി കഴിഞ്ഞ ദിവസം സിബിഐയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഈ തുക സ്റ്റീല്‍ ഫോര്‍ജിംഗ്സ് എംഡി ഡോ ഷാനവാസും ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വല്‍സനുമായി പങ്കിട്ടെടുത്തതായും സുബി മാലി വ്യക്തമാക്കിയിരുന്നു.