സീറോ മലബാര്‍ സഭയ്‌ക്ക് അഞ്ചു പുതിയ ബിഷപ്പുമാര്‍

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 18 ജനുവരി 2010 (12:23 IST)
സീറോ മലബാര്‍ സഭയ്‌ക്ക് ഇന്ന് പുതുതായി അഞ്ചു ഇടയന്മാരെ കൂടി ലഭിക്കും. വൈകുന്നേരം നാലു മണിക്ക് റോമില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. കൂടാതെ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്‍റ് തോമസിലും അതാത്‌ രൂപതാ ആസ്ഥാനങ്ങളിലും പ്രഖ്യാപനമുണ്ടാവും.

പാലക്കാട്‌ വിഭജിച്ചു രാമനാഥപുരത്തു പുതിയ രൂപത സ്ഥാപിക്കുമ്പോള്‍ പുതിയ രൂപതയുടെ മെത്രാനായി ഡോ ജോര്‍ജ്‌ ആലപ്പാട്ട്‌ ചുമതലയേല്‍ക്കും. നിലവില്‍ തൃശൂര്‍ വികാരി ജനറലായ ഡോ റാഫേല്‍ തട്ടില്‍ തൃശൂരില്‍ സഹായ മെത്രാനാവും.

താമരശേരി ബിഷപ്പ്‌ ഫാ പോള്‍ ചിറ്റിലപ്പള്ളി സ്ഥാനമൊഴിയുമ്പോള്‍ തല്‍സ്ഥാനത്തേക്കു നിലവില്‍ ബിഷപ്പിന്‍റെ സെക്രട്ടറിയും രൂപതാ ചാന്‍സലറുമായ ഫാ റെമിജ്യൂസ്‌ ഇഞ്ചനാനിയിലിനെ നിയോഗിക്കുമെന്നാണ് സൂചനകള്‍.

മാനന്തവാഡി രൂപത വിഭജിച്ചു കര്‍ണാടകയില മാണ്ഡ്യ കേന്ദ്രമാക്കി പുതിയ രൂപത രൂപീകരിക്കും. സീറോ മലബാര്‍ സഭാ ആസ്ഥാനത്തു നിലവില്‍ മംഗലപ്പുഴ സെമിനാരി റെക്‌ടറായ ഡോ ബോസ്കോ പുത്തൂര്‍ സഹായമെത്രാനായി നിയമിതനാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :