സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് പുതുച്ചേരിയില്‍

പുതുച്ചേരി| JOYS JOY| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (08:18 IST)
പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് പുതുച്ചേരിയില്‍ തുടക്കമാകും. ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് 22ആം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. രാവിലെ പത്തുമണിക്ക് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പതാക ഉയര്‍ത്തും. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സമ്മേളനം ഉദ്ഘാടനം ചെയ്യും.

പതിനൊന്നു മണിക്ക് സി കെ ചന്ദ്രപ്പന്‍ ഹാളില്‍ സി പി ഐ പ്രതിനിധികളെ ഇടതുപക്ഷത്തെ പ്രമുഖ നേതാക്കള്‍ അഭിസംബോധന ചെയ്യും. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ദേബബ്രത ബിശ്വാസ് (അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക്), അബനി രോയ് (ആര്‍ എസ് പി) തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തൊള്ളായിരത്തോളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 100 പ്രതിനിധികളാണ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. 22 ആം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷവും സുധാകര്‍ റെഡ്ഡി തന്നെ ദേശീയ സെക്രട്ടറിയായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :