സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

PROPRO
സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ എ കെ ജി ഭവനിലായിരിക്കും യോഗം.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ തുടങ്ങുന്ന നവകേരള യാത്രയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച്‌ യോഗം വിലയിരുത്തും. എല്‍ഡിഎഫിന്‍റെ രാജ്യസഭാ സീറ്റുസംബന്ധിച്ച അന്തിമനിലപാടും യോഗത്തില്‍ സ്വീകരിച്ചേക്കും.

തിരുവനന്തപുരം| WEBDUNIA|
എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണം ചെറുക്കാനുളള തന്ത്രങ്ങള്‍ക്കും ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ്‌ രൂപം നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :