സിനിമാക്കാര്‍ വെറുതെപറയുന്നതല്ല; കുറ്റകൃത്യങ്ങളില്‍ മുംബൈയെ കവച്ചുവച്ചു ഛോട്ടാമുംബൈ

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേരളമെന്നാണ് ഇപ്പോള്‍ ക്രിമിനലുകളുടെ കേന്ദ്രമെന്ന് പറയപ്പെടേണ്ടിവരുമെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ്‌ ബ്യൂറോയുടെ കണക്കുകള്‍. 2012ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളത്തിലാണ്‌ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത്‌.

കൊച്ചി പഴയ കൊച്ചിയല്ലെന്ന് തെളിയിച്ച് നഗരങ്ങളില്‍ കൊച്ചിയാണ്‌ കുറ്റകൃത്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്‌. അധോലോക കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട മുംബൈയെയാണ്‌ കൊച്ചി കവച്ചു വച്ചിരിക്കുന്നത്

ഒരുലക്ഷം പേരില്‍ 817.9 കുറ്റകൃത്യങ്ങളാണ്‌ കൊച്ചിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്‌ എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ശരാശരിയെ അപേക്ഷിച്ച്‌ കേരളത്തിലെ കുറ്റകൃത്യ നിരക്ക്‌ ഇരട്ടിയാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. നാഗാലാന്‍ഡിലാണ്‌ ഏറ്റവും കുറവ്‌ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. കേരളത്തെ അപേക്ഷിച്ച്‌ പത്തിലൊന്നു മാത്രമാണ്‌ നാഗാലാന്‍ഡില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍.

മധ്യപ്രദേശിലെ ഇന്‍ഡോറാണ്‌ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ രണ്ടാമതുള്ള നഗരം. ഗ്വാളിയോറിനാണ്‌ മൂന്നാം സ്ഥാനം. മുംബൈയാകട്ടെ ഏറെ താഴെയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :