സി പി ഐ സെക്രട്ടേറിയേറ്റ് യോഗം തുടങ്ങി

തിരുവനന്തപുരം| WEBDUNIA|
സി പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ആരംഭിച്ചു. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്‌മാരകത്തില്‍ ആണ് യോഗം ചേര്‍ന്നിരിക്കുന്നത്. നാളെ സംസ്ഥാന എക്‌സിക്യുട്ടീവും ചേരുന്നുണ്ട്.

ശനിയാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

പൊന്നാനിയില്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യവും സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നിരിക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :