സാഹിത്യകാരന്‍ സി രാഘവന്‍ അന്തരിച്ചു

Raghavan
കാസര്‍‌ഗോഡ്| WEBDUNIA|
PRO
PRO
പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനുമായ സി. രാഘവന്‍ (79) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നേകാലോടെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വിവര്‍ത്തനമുള്‍പ്പെടെ മുപ്പത്തഞ്ചോളം കൃതികള്‍ സാഹിത്യത്തിനായി രാഘവന്‍ സംഭാവനചെയ്തിട്ടുണ്ട്.

ഒ.ചന്തുമേനോന്റെ ഇന്ദുലേഖയുടെ വിവര്‍ത്തനം (ഇതിന് 1998 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു), അനന്തമൂര്‍ത്തിയുടെ ആറാമത്തെ കന്നഡ നോവല്‍ ദിവ്യം (ഇതിന് കേരള സാഹിത്യഅക്കാദമിയുടെ അവാര്‍ഡ്‌ ലഭിച്ചു), അനന്തമൂര്‍ത്തിയുടെ തന്നെ ഭാരതിപുരം, ധവം, കാമരൂപി, അവസ്ഥ, എം.ടി യുടെ രണ്ടാമൂഴം (കന്നഡയിലേക്ക്), കേശവദേവ്‌, എം.ടി.വാസുദേവന്‍നായര്‍, അനന്തമൂര്‍ത്തി, നിരഞ്ജന,അയ്യപ്പ പണിക്കര്‍, സാറാ അബൂബക്കര്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ പ്രശസ്‌ത കൃതികള്‍, ഗോവിന്ദപൈയുടെ തിരഞ്ഞെടുത്ത കൃതികള്‍, കവിത, നാടകം, മാസ്‌തിയുടെ ചെറുകഥകള്‍, ചിദംബര രഹസ്യം, സാറാ അബൂബക്കറിന്റെ നഫീസ, ചുഴി, അയ്യപ്പ പണിക്കരുടെ ഗോത്രയാനം എന്നിവയാണ് രാഘവന്റെ പ്രധാന വിവര്‍ത്തന ഉദ്യമങ്ങള്‍. കൂടാതെ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവ ചരിത്രം കന്നഡയില്‍ രചിച്ചിട്ടുമുണ്ട്.

കന്നഡയിലെ പ്രശസ്തരായ എഴുത്തുകാരെ മലയാളത്തിനു പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. നിരവധി മലയാള കൃതികളും കന്നഡത്തിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അധ്യാപകനായിരുന്ന ഇദ്ദേഹം ഉത്തരദേശം ദിനപത്രത്തിന്‍റെ പത്രാധിപരുമായിരുന്നു. ഗിരിജമ്മയാണു ഭാര്യ. ജയലക്ഷ്മി, ആര്‍ ഗിരിധര്‍, സുജാത, വീണാലക്ഷ്മി എന്നിവര്‍ മക്കളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :