സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

കുറ്റ്യാടി| WEBDUNIA| Last Modified ഞായര്‍, 30 നവം‌ബര്‍ 2008 (13:12 IST)
മരുതോങ്കര സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം ഉണ്ടായി. യു ഡി എഫ്- എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

നാല്പതോളം യു ഡി എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരിയെയും പൊലീസ് കസ്റ്റഡിയിലിടുകുകയുണ്ടായി. ഇവരെ പിന്നീട് വിട്ടയച്ചു.

എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പശുക്കടവ് ഭാഗത്ത് ആക്രമണം നടക്കുന്നുവെന്ന് കളള പ്രചരണം നടത്തിയതായി യു ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വോട്ടര്‍മാരെ അകറ്റാനാനിയിരുന്നു ഈ കളള പ്രചരണമെന്നും അവര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :