കേരള സര്‍വകലാശാല മേയ് രണ്ടിന് നടത്താനിരുന്ന പ്രാക്ടിക്കലും വൈവയും ഉള്‍പ്പടെയുള്ള എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ക്കും(സര്‍വകലാശാല കാമ്പസിലുള്ള ക്യാമ്പ് ഒഴികെ) മേയ് രണ്ടാം തീയതി അവധിയായിരിക്കും.
ബികോം പരീക്ഷാ കേന്ദ്രം
കേരള സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബികോം പരീക്ഷയ്ക്ക് സര്‍ക്കാര്‍ ആര്‍ട്സ് കോളേജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ ആര്‍ട്സ് കോളേജില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്.
യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം(രജിസ്റ്റര്‍ നമ്പര്‍ 136661 മുതല്‍ 136760 വരെ ), മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം(രജിസ്റ്റര്‍ നമ്പര്‍ 136761 മുതല്‍ 136910 വരെ)
ഡെവലപ്പ്‌മെന്‍റല്‍ ന്യൂറോളജി പരീക്ഷ
കേരള സര്‍വകലാശാല മേയ് 28 മുതല്‍ നടത്തുന്ന പിജി ഡിപ്ലോമ:ഡെവലപ്പ്‌മെന്‍റ് ന്യൂറോളജി(ഐഡിഇ-2006 അഡ്മിഷന്‍)പരീക്ഷയ്‌ക്ക് പിഴ കൂടാതെ മേയ് 12(50 രൂപ പിഴയോടെ മേയ് 16,250 രൂപ പിഴയോടെ മേയ് 19)വരെ അപേക്ഷിക്കാം. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
എംഎസ്‌സി പ്രായോഗിക പരീക്ഷ
കേരള സര്‍വകലാശാല 2008 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷ കൊല്ലം യുഐടിയില്‍ മേയ് ആറിനും ഒമ്പതിനും, ആലപ്പുഴ യുഐടിയില്‍ മേയ് ഏഴിനും ഒമ്പതിനും അടൂര്‍ ഐഎച്ച്‌ആര്‍ഡിയില്‍ മേയ് ഏഴിനും എട്ടിനും, മണക്കാട് നാഷണല്‍ കോളേജില്‍ മേയ് ഏഴിനും ഒമ്പതിനും നടത്തും. വിശദമായ പരീക്ഷാക്രമം പരീക്ഷാകേന്ദ്രങ്ങളില്‍ ലഭിക്കും.
പിഎച്ച്‌ഡി അനുമോദന യോഗം എട്ടിന്
കേരള സര്‍വകലാശാലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിഎച്ച്‌ഡി ലഭിച്ചവരെ അനുമോദിക്കാനുള്ള യോഗം മേയ് എട്ടാം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം സെനറ്റ് ഹാളില്‍ ചേരും.
കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഗംഗന്‍ പ്രതാപ് മുഖ്യ പ്രഭാഷണം നടത്തും. കേരള സര്‍വകലാശാല വൈസ് ഡോക്‍ടര്‍ എംകെ രാമചന്ദ്രന്‍ നായര്‍ പിഎച്ച്‌ഡി ലഭിച്ചവര്‍ക്ക് മെഡല്‍ നല്‍കും.
കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ക്ക് സര്‍വകലാശാല നിയമം, നടപടി ക്രമങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു ദിവസത്തെ പരിശീലനം നല്‍കും. സെനറ്റിന്‍റെ തന്നെ തീരുമാനമനുസരിച്ചാണ് ഈ പരിശീലന പരിപാടി നടത്തുന്നത്. മേയ് മൂന്ന് തീയതി രാവിലെ 10 മണിക്ക് സഹകരണ വകുപ്പ് മന്ത്രി ജി സുധാകരം ഉദ്‌ഘാടനം ചെയ്യും. സെനറ്റ് ചേംബറില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോക്‍ടര്‍ എംകെ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാന്‍സലര്‍ ഡോക്ടര് വി ജയപ്രകാശ് , സിന്‍ഡിക്കേറ്റംഗം ഡോക്‍ടര്‍ എആര്‍ രാജന്‍, രജിസ്‌ട്രാര്‍ കെഎം ഹാഷിം എന്നിവര്‍ സംസാരിക്കും. നിയമസഭ സെക്രട്ടറി ഡോക്‍ടര്‍ എന്‍കെ ജയകുമാര്‍, സ്റ്റാന്‍റിംഗ് കൌന്‍സില്‍ അഡ്വക്കേറ്റ് എം രാജഗോപാലന്‍ നായര്‍, സിന്‍ഡിക്കേറ്റംഗം പ്രതാപചന്ദ്രന്‍ നായര്‍ എന്നിവര്‍ ക്ലാസ് നയിക്കും.
എംടെക് ഫലം
കേരള സര്‍വകലാശാല 2007 ഒക്ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംടെക് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് മേയ് 10 വരെ അപേക്ഷിക്കാം.
ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ഫലം
കേരള സര്‍വകലാശാല 2007 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍(റീസ്‌ട്രക്ച്ചേര്‍ഡ് ആന്‍ഡ് വൊക്കേഷണല്‍) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മേയ് മൂന്ന് വരെ അപേക്ഷിക്കാം.
ബിടെക് പരീക്ഷ
കേരള സര്‍വകലാശാല ഒന്നും രണ്ടും സെമസ്റ്റര്‍ ബിടെക് പരീക്ഷ മേയ് 23 ന് ആരംഭിക്കും. സപ്ലിമെന്‍ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി പിന്നീട് അറിയിക്കും.