സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ കുറയുന്നു

M.A Baby
KBJWD
സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതായി വിദ്യാഭ്യാസമന്ത്രി എം.എ ബേബി നിയമസഭയെ രേഖാമൂലം അറിയിച്ചു.

കഴിഞ്ഞ അധ്യായന വര്‍ഷത്തേക്കാള്‍ 48,191 വിദ്യാര്‍ത്ഥികളുടെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വിദ്യാലയങ്ങളില്‍ ഇത് 47,250 ആണ്. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കുട്ടികള്‍ കുറയാന്‍ കാരണം അണ്‍ എയ്ഡഡ് സ്കൂളുകളുടെ വര്‍ദ്ധനവാണ്.

ജനസംഖ്യ നിരക്ക് കുറഞ്ഞതിന് പുറമേ രക്ഷിതാക്കള്‍ക്ക് ഉണ്ടായിട്ടുള്ള തെറ്റായ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളുമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ കാരണം. അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി മെയ് പതിനഞ്ചിനകം പൂര്‍ത്തിയാക്കും.

തിരുവനന്തപുരം| M. RAJU|
സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഫാം ക്ലബുകള്‍ രൂപിക്കരിക്കുമെന്നും കൃഷിരീതികള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്കു പകരം ചോറ്‌ നല്‍കുന്ന കാര്യം പരിഗണിക്കും. കൂട്ടികള്‍ നട്ടുവളര്‍ത്തുന്ന പച്ചക്കറി ശേഖരിച്ച്‌ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :