സര്‍ക്കാരിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് സി പി എം സംസ്ഥാന സമിതിയുടെ മാര്‍ഗരേഖ. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി അധ്യഷനായി ക്ലിയറന്‍സ് സെല്‍ രൂപീകരിക്കും.
പ്രത്യേക ബി പി എല്‍ സര്‍വ്വേ നടത്തണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശമുണ്ട്. 32 ലക്ഷം കുടുംബങ്ങളെ ബി പി എല്ലില്‍ ഉള്‍പ്പെടുത്തണം. 10 ലക്ഷം വീടുകള്‍ നിര്‍മ്മിക്കണം. കുടുംബശ്രീ ശക്തിപ്പെടുത്തണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
രണ്ടു ദിവസമായി തിരുവനന്തപുരത്തു നടന്ന സി പി എം സംസ്ഥാന സമിതിയില്‍ ആണ് സര്‍ക്കാരിന് മാര്‍ഗരേഖ നല്‍കിയിരിക്കുന്നത്.