സര്‍ക്കാരിനെതിരെ പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലും അഭിപ്രായം വേണ്ട; സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍

സര്‍ക്കുലര്‍ ലംഘിച്ചാല്‍ കടുത്ത നടപടി

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (13:44 IST)
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമാക്കി പിണറായി സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കാരിന്റെ നടപടികളോ നയങ്ങളോ ചര്‍ച്ച ചെയ്യരുതെന്ന പഴയ ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്രത്തെ ലംഘിക്കുന്ന തലത്തിലാണ് ഉത്തരവെന്ന വിമര്‍ശം നിലനില്‍ക്കെയാണ് ആ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലടക്കം സര്‍ക്കാരിനെതിരെ അഭിപ്രായ പ്രകടനം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്താന്‍ പാടില്ല. സര്‍ക്കാരിനെതിരെ ഒരു വേദിയിലും വിമര്‍ശനം പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും നയപരമായ കാര്യങ്ങളില്‍ അഭിപ്രായ പറയുന്നതിനും വിലക്കുണ്ട്.

1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 60(എ) പ്രകാരമാണ് നടപടി. കഴിഞ്ഞ ജനുവരി 31-ന് പ്രിന്‍സിപ്പള്‍ സെക്രട്ടറി സത്യജിത്ത് രാജന്‍ ഇറക്കിയ സര്‍ക്കുലറാണ് ഇപ്പോള്‍ വീണ്ടും പുറത്തിറക്കിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :