സര്‍ക്കാരിനെ വലിച്ച് താഴെയിടണം: പി സി ജോര്‍ജിന്റെ ആഹ്വാ‍നം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സര്‍ക്കാരിനെ വലിച്ച് താഴെയിടണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് നാടാര്‍ പ്രതിനിധി സഭയില്‍ ആഹ്വാനം നടത്തിയത് വിവാദമാകുന്നു. വി എസ് ഡി പി തിരുവനന്തപുരത്ത് വ്യാഴാഴ്ച സംഘടിപ്പിച്ച നാടാര്‍ പ്രതിനിധിസഭയിലാണ് ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌.

നാടാര്‍ സമുദായത്തിന്‌ മുഖ്യമന്ത്രിയും രമേശ്‌ ചെന്നിത്തലയും നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ഞാനൊരു മാര്‍ഗം പറഞ്ഞുതരാം, സര്‍ക്കാരിനെ വലിച്ച് താഴെയിടണമെന്നാണ് പി സി ജോര്‍ജിന്റെ ആഹ്വാനം.

ഉമ്മന്‍ചാണ്ടി നീതിമാനായ മുഖ്യമന്ത്രിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ചെയ്യുന്നത്‌ ശരിയല്ല. തിരുവനന്തപുരത്തെ നിയോജകമണ്ഡലങ്ങളില്‍ ആര്‌ എംഎല്‍എയാകണം എന്ന്‌ തീരുമാനിക്കുന്ന സമുദായമാണ്‌ നാടാര്‍ വിഭാഗമെന്നും പി സി ജോര്‍ജ് പറഞ്ഞു. ആറ്‌ മാസങ്ങള്‍ക്കുള്ളില്‍ നീതി ലഭിച്ചില്ലെങ്കില്‍ നാടാര്‍ വിഭാഗത്തിനൊപ്പം താനും പോരാട്ടത്തിനുണ്ടാകുമെന്നും പി സി ജോര്‍ജ്‌ ഉറപ്പു നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :