സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും? - തോമസ് ഐസകിനു ഏഴാം ക്ലാസുകാരന്റെ കത്ത്

തോമസ് ഐസകിനു ഏഴാം ക്ലാസുകാരന്റെ കത്ത്!

aparna| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (08:34 IST)
‘ഞങ്ങള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു, സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും?’. ഏഴാം ക്ലാസുകാരന്‍ ശ്രീഹരിയുടെ കത്ത് കഴിഞ്ഞ ദിവസമാണ് മന്ത്രി തോമസ് ഐസകിനു ലഭിച്ചത്. ശ്രീ ചിത്തിര മഹാരാജവിലാസം ഗവ. യുപി‌ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.

കെട്ടിട ഉദ്ഘാടന സമയത്ത് സ്കൂളില്‍ എത്തിയ തോമസ് ഐസക് വിദ്യാര്‍ത്ഥികളോട് മലയാളം എഴുതാനും വായിക്കാനും പഠിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയുടെ വാക്കുകള്‍ വെരുമൊരു വാക്കായി മാത്രം കാണാതെ ശ്രീ ചിത്തിരയിലെ വിദ്യാര്‍ത്ഥികള്‍ അതിനായി പരിശ്രമിച്ചു. ഒടുവില്‍ തോമസ് ഐസകിനു കത്തുമയച്ചു. കേട്ടെഴുത്തിടാന്‍ എന്നാണ് സര്‍ എത്തുക എന്നായിരുന്നു ശ്രീഹരിയ്ക്ക് അറിയേണ്ടിയിരുന്നത്.

കത്ത് കിട്ടിയ തോമസ് ഐസക് അത് ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുകയും ശ്രീഹരിക്ക് മറുപറ്റി നല്‍കുകയും ചെയ്തിരിക്കുകയാണ്. ‘പ്രിയപ്പെട്ട ശ്രീഹരി, മോന്‍റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി. വളരെ സന്തോഷം തോന്നി. മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ. അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍.’ - തോമസ് ഐസക് കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :