സരിതയും മന്ത്രിമാരുമായുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍
കൊല്ലം|
WEBDUNIA|
Last Updated:
ചൊവ്വ, 19 നവംബര്‍ 2013 (12:29 IST)
PRO
സോളാര്‍ കേസിലെ പ്രതി സരിത നായരും മന്ത്രിമാരുമായുള്ള ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് കേസിലെ പ്രധാനപ്രതി ബിജു രാധാകൃഷ്ണന്‍.
രശ്മി വധക്കേസില്‍ വിചാരണയ്ക്കായി കൊല്ലം കോടതിയില്‍ കൊണ്ടുവരുന്നതിനിടെയാണ് ബിജു മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം ആലുവ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴും സരിതയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ബിജു രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സരിതയുമായി ബന്ധമുളള മൂന്നു മന്ത്രിമാരുടെ പേരുകളും ബിജു വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞതെല്ലാം കളവാണെന്നും ബിജുവിനെ തന്റെ ലോക്കല്‍ ഗാര്‍ഡിയനായി നിയമിച്ചിട്ടില്ലെന്നും സരിത എസ് നായര്‍ പിന്നീട് പറഞ്ഞു.
താനുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബിജു പ്രതികരണം നടത്തുന്നത് തന്റെ അറിവോടെയല്ലെന്നും സരിത പ്രതികരിച്ചു.