സരിത തന്നെയും പറ്റിച്ചുവെന്ന് ഗണ്‍മാനായിരുന്ന സലീംരാജ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ പാനല്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിത എസ് നായര്‍ തന്നെയും കബളിപ്പിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജ്. സോളാര്‍ പാനല്‍ കമ്പനിയുടെ പ്രതിനിധിയെന്നാണ് പരിചയപ്പെടുത്തി സരിത തന്നെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് അവര്‍ തട്ടിപ്പുകാരിയാണെന്ന് പത്രവാര്‍ത്തയില്‍ നിന്നാണ് അറിഞ്ഞത്.
തന്നെ സരിത വിളിച്ച കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സലീംരാജ് പറഞ്ഞു.
സരിത എസ് നായരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീംരാജിനെയും തത്സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി ഹേമചന്ദ്രന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ചാണ് നടപടി സ്വീകരിച്ചത്.