സമ്പത്തിന്‍റെ മരണം: ക്രൈംബ്രാഞ്ച് സംഘത്തെ പുന:സംഘടിപ്പിച്ചു
പാലക്കാട്|
WEBDUNIA|
PRO
പാലക്കാട് ജില്ലയിലെ പുത്തൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തെ പുന:സംഘടിപ്പിച്ചു.
തൃശൂര്‍ പൊലീസ് അക്കാദമിയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ പി എന്‍ ഉണ്ണിരാജയെ കൂടി ഉള്‍പ്പെടുത്തിയാണ് സംഘത്തെ പുനഃസംഘടിപ്പിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.
ക്രൈംബ്രാഞ്ചിന്‍റെ 'ഹേര്‍ട്ട് ആന്‍ഡ് ഹോമിസൈഡ്' വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ സമ്പത്ത് മരിച്ചതിനു കാരണം പൊലീസിന്‍റെ മര്‍ദ്ദനമായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിരിക്കുന്നത്.