സമുദായ നേതാക്കന്മാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാകരുത് രാഷ്ട്രീയ നേതാക്കള്‍: വി ഡി സതീശന്‍

കോട്ടയം| WEBDUNIA|
PRO
PRO
സമുദായ നേതാക്കന്മാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാകരുത് രാഷ്ട്രീയ നേതാക്കന്മാരെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് സമുദായ സംഘടനകളല്ല. എല്ലാ സമുദായത്തിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരുണ്ട്. സ്ഥാനാര്‍ത്ഥികളെ സമുദായ സംഘടനകള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ പാര്‍ട്ടി പിരിച്ചുവിടേണ്ടിവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

മന്നം സമാധിയിലെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ കാണാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. ഇതേക്കുറിച്ചായിരുന്നു സതീശന്റെ പ്രതികരണം.

പതിനഞ്ച് മിനിറ്റോളം മന്നം സമാധിയില്‍ ചെലവഴിച്ച വി എം സുധീരന്‍ സുകുമാരന്‍ നായരെ കാണാതെ മടങ്ങുകയും ചെയ്തു. അതേസമയം എന്‍‌എസ്‌എസിനെയും മന്നത്ത് പത്മനാഭനെയും സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് സുകുമാരന്‍ നായര്‍ ഇതിനോട് പ്രതികരിച്ചത്. പത്ത് മിനിട്ട് പോലു കാത്തു നില്‍ക്കാ‍ന്‍ സുധീരനു കഴിഞ്ഞില്ലെന്നും എന്‍‌എസ്‌എസ് ആരെയും ഇങ്ങോട്ട് കെട്ടിയെഴുന്നെള്ളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :