കണ്ണൂരില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് എല്ലാ പിന്തുണയയും സര്‍വകക്ഷി സമ്മേളനത്തില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി കെ കൃഷ്ണദാസ് അറിയിച്ചു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുനു അദ്ദേഹം.
സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കണമെന്ന് സര്‍വകക്ഷി സമ്മേളനത്തില്‍ ആവശ്യപ്പെട്ടതായി കൃഷ്ണദാസ് പറഞ്ഞു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
മാര്‍ക്സിസ്റ്റ് ശക്തി കേന്ദ്രങ്ങളിലും ബി ജെ പിക്ക് ബുത്ത് തല പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കണം. ആര്‍ എസ് എസിന് ശാഖാപ്രവര്‍ത്തനം നടത്താന്‍ സൌകര്യമുണ്ടാകണം- കൃഷ്ണദാസ് പറഞ്ഞു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവശ്യങ്ങളോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കൃഷ്ണദാസ് പറഞ്ഞു. പൊലീസ് നിഷ്പക്ഷ്മായിരിക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.