തിരുവനന്തപുരം|
aparna shaji|
Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (08:13 IST)
ജിഷ്ണു പ്രണോയിയ്ക്ക് നീതി കിട്ടിയെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് നടത്തിയ സമരം നൂറ് ശതമാനം വിജയം കണ്ടുവെന്നും അതിനാൽ സമരം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണെന്നും മഹിജ വ്യക്തമാക്കി.
'ജിഷ്ണുവിന് നീതി കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരമ്മയുടെ കണ്ണീരിന് പര്യവസാനം ആയി. ഇനി ജിഷ്ണുവിനെ ഓർത്ത് ഒരിക്കലും കരയില്ല. നീതി തേടിയാണ് വന്നത് അത് ലഭിച്ചാണ് തിരികെ പോകുന്നത്. ജിഷ്ണുവിനെ ഓർത്ത് അഭിമാനിക്കുന്നു' - അമ്മ മഹിജ പറയുന്നു.
അതേസമയം, മഹിജക്ക്
ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി ലഭിച്ചു. രാവിലെ പത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ വിവരം ഡോക്ടർ മുഖേന മഹിജയെ അറിയിച്ചിട്ടുണ്ട്.
മഹിജയും ബന്ധുക്കളും ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം ഒത്തുതീർക്കുന്നതിന് സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ
മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് ബന്ധുക്കൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരെമാരുക്കുമെന്നതും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കൂടിക്കാഴ്ചക്ക് അനുമതിനൽകിയത്.