മുംബൈയില്‍ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സന്ദര്‍ശിക്കും. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയോടൊപ്പം സന്ദീപിന്റെ ബാംഗ്ലൂരിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തും.
സി പി എം പോളിറ്റ് ബ്യൂറൊ യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. സന്ദീപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം ഇരുനേതാക്കളും വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം വൈകുന്നേരം കോടിയേരി ബാംഗ്ലൂരില്‍ സന്ദിപിന്റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ആണ് മുഖ്യമന്ത്രിയും സന്ദീപിന്റെ വീട് സന്ദര്‍ശിക്കുമെന്ന് വെളിപ്പെടുത്തിയത്. വൈകിട്ടായിരിക്കും സന്ദര്‍ശനമെന്നാണ് സുചന. സന്ദീപിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് അടുത്ത സംസ്ഥാന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നാണ് സൂചന.
മേജര്‍ സന്ദീപിന്റെ ശവസംസ്കാര ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സന്ദീപിനോട് അനാദരവ് കാട്ടിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 30 നവംബര്‍ 2008 (12:44 IST)