സത്കീര്‍ത്തി പുരസ്കാരം ഒ.എന്‍.വിക്ക്‌

കൊല്ലം | WEBDUNIA| Last Modified ബുധന്‍, 27 ഫെബ്രുവരി 2008 (12:54 IST)

കൊല്ലം ജില്ലയിലെ പുത്തൂര്‍ ആസ്ഥാനമായുള്ള മിനിമോള്‍ സ്‌മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പ്രഥമ സത്കീര്‍ത്തി പുരസ്കാരത്തിന്‌ പ്രൊഫ. ഒ. എന്‍.വി. കുറുപ്പ്‌ അര്‍ഹനായി. പുരസ്കാരം മാര്‍ച്ച്‌ ഒന്നിന്‌ ട്രസ്റ്റിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക വകുപ്പ്‌ മന്ത്രി എം.എ. ബേബി ഒ.എന്‍.വിക്ക്‌ സമര്‍പ്പിക്കും.

പതിനായിരത്തി ഒന്നു രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‌പന ചെയ്ത ശില്‌പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം. പുത്തൂരിലെ വ്യവസായിയും കോണ്‍ട്രാക്‌ടറുമായ ഗോകുലം ഗോപകുമാര്‍ അന്തരിച്ച ഭാര്യ മിനിമോളുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ്‌ സത്കീര്‍ത്തി പുരസ്കാരം.

മലയാള കവിതയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകളാണ്‌ പ്രൊഫ. ഒ.എന്‍.വിയെ പുരസ്കാരത്തിന്‌ അര്‍ഹനാക്കിയതെന്ന്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍ ഗോകുലം ഗോപകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി. രാഘവന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍. ബാലകൃഷ്ണപിള്ള, ചെങ്ങറ സുരേന്ദ്രന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് അഡ്വ. കെ. സോമപ്രസാദ്‌ തുടങ്ങിയവര്‍ സംബന്‌ധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :