സംസ്ഥാനത്ത് വൈദ്യുതനിയന്ത്രണം വരുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്ഥാനത്ത് വീണ്ടും വൈദ്യുതനിയന്ത്രണം വരുന്നു. ഇതു സംബന്ധിച്ചുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ ഉത്തരവ് നാളെ ഉണ്ടാകും. സര്‍ച്ചാര്‍ജും നാളെമുതല്‍ നിലവില്‍ വരും. പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ചാര്‍ജ് നല്കണം. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

പുതുക്കിയ നിരക്കനുസരിച്ച് യൂണിറ്റിന്‌ ശരാശരി ഏഴുരൂപയാകും. ഇപ്പോഴിത്‌ നാലുരൂപ മുപ്പതുപൈസയാണ്‌. ഈ നിരക്ക്‌ വൈദ്യുതിബോര്‍ഡിന്‍റെ ശുപാര്‍ശ അനുസരിച്ച്‌ റഗുലേറ്ററി കമ്മിഷനാകും പിന്നീട്‌ തീരുമാനിക്കുക. സാമ്പത്തികബാധ്യതയില്‍ നിന്ന്‌ കരകയറാന്‍ വൈദ്യുതി ബോര്‍ഡ്‌ ആവശ്യപ്പെട്ടിരുന്നത്‌ യൂണിറ്റിന്‌ 46 പൈസ സര്‍ചാര്‍ജാണ്‌. വൈദ്യുതി ബോര്‍ഡിന്‍റെ ആവശ്യം റഗുലേറ്ററി കമ്മിഷന്‍ അതേപടി അംഗീകരിക്കില്ലെങ്കിലും സര്‍ചാര്‍ജ്‌ ഏര്‍പ്പെടുത്തുമെന്ന് തന്നെയാണ് സൂചന.

വ്യവസായങ്ങള്‍ക്കും നിലവിലെ നിരക്കില്‍ ഇപ്പോഴത്തെ ഉപഭോഗത്തിന്‍റെ എണ്‍പതുശതമാനമാനമേ വൈദ്യുതി നല്‍കൂ. ബാക്കി ഇരുപതുശതമാനത്തിന്‌ അധിക വില നല്‍കേണ്ടിവരും. ഇതിനുപുറമെ താപവൈദ്യുതി വാങ്ങിയ ഇനത്തില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത കുറയ്ക്കാന്‍ എല്ലാ വിഭാഗം ഉപഭോക്‌താക്കള്‍ക്കും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :